ഇരിട്ടി: ആറളം ഫാമിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ഇന്നലെ വൈകന്നേരം ഫാമിലെ കോട്ടപ്പാറ ബ്ളോക്കിൽ വച്ചായിരുന്നു. ആക്രമണം. വീടുകളുടെ സമീപം ഇറങ്ങിയ കാട്ടാനയെ വനപാലകർ തുരത്തുന്നതിനിടെ കാട്ടാന അത് വഴി വന്ന ഓട്ടോറിക്ഷയ്ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഡ്രൈവർ മോനിച്ചന് പരിക്കേറ്റു ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്‌