കണ്ണൂർ: ദേശീയ വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ കെ.എ.ഇന്ദ്രജ ഫൈനലിലെത്തി. സെമിയിൽ മത്സരിച്ച രണ്ട് കേരളതാരങ്ങൾ പരാജയപ്പെട്ടു. റെയിൽവെയുടെ മത്സരിച്ച എട്ട് താരങ്ങളും ഫൈനലിലെത്തി.അതേ സമയം കരുത്തരായ പഞ്ചാബ് ടീം ഫൈനൽ കാണാതെ മടങ്ങി.
കേരളതാരം കെ.എ ഇന്ദ്രജ, യു.പി താരം ഇംറോസ് ഖാനെ പരാജയപ്പെടുത്തിയാണ് ഫൈനലിലെത്തിയത്.75 കിലോഗ്രാം വിഭാഗത്തിൽ നടന്ന മത്സരത്തിൽ 5 പോയന്റു നേടിയായിരുന്നു വിജയം. അതേ സമയം കേരളതാരങ്ങളായ അഞ്ജു സാബു, അനശ്വര പി.എം എന്നിവർ പരാജയപ്പെട്ടു. അഞ്ജു, ഓൾ ഇന്ത്യാ പോലീസിലെ കെ.ബീന ദേവിയോടും അനശ്വര ഹരിയാനയുടെ അനുപമയോടുമാണ് പരാജയപ്പെട്ടത്. റെയിൽവേയ്‌ക്ക് വേണ്ടി സെമിയിൽ മത്സരിച്ച എട്ടു താരങ്ങളും വിജയിച്ചു.
നിലവിലെ ചാമ്പ്യന്മാരായ ഹരിയാന,ആറു താരങ്ങളെ സെമിയിൽ മത്സരിപ്പിച്ചതിൽ ഒരാൾ ഒഴികെ ഫൈനലിലെത്തി.
ഫൈനൽ ഇന്ന് രാവിലെ ആരംഭിക്കും.