തളിപ്പറമ്പ്: രണ്ട് കിലോഗ്രാം കഞ്ചാവുമായി മധ്യവയസ്‌കനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു
കാസർകോട് പെരുമ്പളയിലെ കരുവാക്കോട് വീട്ടിൽ എം.കെ.മുഹമ്മദി (56) നെയാണ് തളിപ്പറമ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വി.വി.പ്രഭാകരൻ അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകുന്നേരം മൂന്നിന് ചുടല ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. ഇലക്ട്രീഷ്യനാണ് മുഹമ്മദ്.

ഉപ്പളയിൽ നിന്ന് കഞ്ചാവ് വാങ്ങി തളിപ്പറമ്പിലെത്തിക്കാനായിരുന്നു മുഹമ്മദിന് ലഭിച്ച നിർദ്ദേശം.ഇ. ജിമ്മി, കെ.വി.ഗിരീഷ്, പി.കെ.രാജീവൻ, പി.പി.മനോഹരൻ, പി.വി.പ്രകാശൻ, ഇബ്രാഹിം ഖലീൽ, മുഹമ്മദ് ഹാരിസ്, പി.പി.രജി രാഗ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.ആരതി, പി.ജിഷ എന്നിവരും മുഹമ്മദിനെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

രണ്ട് കിലോഗ്രാം കഞ്ചാവ് സഹിതം അറസ്റ്റിലായ എം.കെ.മുഹമ്മദ് എക്‌സൈസ് സംഘത്തോടൊപ്പം