തലശ്ശേരി: ധർമ്മടം ഗവ. ബ്രണ്ണൻ കോളേജിന് സമീപം കൃഷ്ണാലയത്തിൽ കെ. ബീന (65) നിര്യാതയായി. ചിന്മയ സ്കൂൾ റിട്ട. അദ്ധ്യാപികയാണ്. പരേതരായ എം.പി. കൃഷ്ണൻ - തങ്കമണി ദമ്പതികളുടെ മകളാണ്. ഭർത്താവ്: കെ.പി. വസന്തചന്ദ്രൻ (എരഞ്ഞോളി). മക്കൾ: സുമിത്ര (ഹൈദരബാദ്), വിനയ (ഏറണാകുളം). മരുമകൻ: ശ്രീജിത്ത് (ഹൈദരബാദ്). സഹോദരങ്ങൾ: രേഖ (റിട്ട. അദ്ധ്യാപിക, ചൊവ്വ എച്ച്.എസ്.എസ്), മിത (ഗ്രാമീൺ ബാങ്ക് റിട്ട. മാനേജർ), മോളി (അലവിൽ), അനുകൂൽ (ഫെഡറൽ ബാങ്ക് മാഹി), പരേതനായ വികാസ് (ഇന്ത്യൻ എയർ ഫോഴ്സ് ).