പയ്യന്നൂർ: ജനുവരി രണ്ടാം വാരം പയ്യന്നൂരിൽ നടക്കുന്ന ദേശീയ ചുമട്ട് തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.നാരായണൻകുട്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ.പി.രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ എം.കെ.രാജൻ, എ.പി.നാരായണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഡി.കെ.ഗോപിനാഥ്, വി.എൻ.എരിപുരം, വി.കൃഷ്ണൻ മാസ്റ്റർ, പിലാക്കാൽ അശോകൻ, എൻ.ഗംഗാധരൻ, കെ.ടി.നിഷാത്ത്, രാഘവൻ കാഞ്ഞിരോളി, കണ്ടോത്ത് ഗോപി ,വി.മോഹനൻ, ലാലു കുന്നപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: എ.പി.നാരായണൻ (ചെയർമാൻ), കെ.ടി.നിഷാത്ത് (ജനറൽ കൺവീനർ), ഡി.കെ.ഗോപിനാഥ് (ട്രഷറർ)

ഇലക്ട്രിക് ഓട്ടോ
ഫ്‌ളാഗ് ഒഫ് ചെയ്തു.

പയ്യന്നൂർ: നഗരത്തിൽ ആദ്യമായി സർവ്വീസ് നടത്തുന്ന ഇലക്ട്രിക് ഓട്ടോറിക്ഷ രാജ് മോഹൻ ഉണ്ണിത്താൻ എം.പി.
ഫ്‌ളാഗ് ഒഫ് ചെയ്തു. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ എ.പി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. യു.വി.രാമചന്ദ്രൻ ,പ്രഭാകരൻ, ഡി.കെ.ഗോപിനാഥ്, കെ.ജയരാജ്, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.