പയ്യാവൂർ: നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യു. പി സ്‌കൂളിൽ ഹരിത ക്ലബ് ഉദ്ഘാടനവും കൃഷിസൗഹൃദ സെമിനാറും നടത്തി. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോജൻ കാരാമയിൽ ഉദ്ഘാടനം ചെയ്തു. പി.ടി. എ പ്രസിഡന്റ് ബിജു തയ്യിൽ അദ്ധ്യക്ഷത വഹിച്ചു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് അസി. കൃഷി ഓഫീസർ മധുസൂദനൻ ജൈവ കൃഷിയെ കുറിച്ച് ക്ളാസെടുത്തു. പ്രധാനാദ്ധ്യാപകൻ ജോണി തോമസ് , സ്റ്റാഫ് സെക്രട്ടറി പി.വി കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.ഹരിത ക്ലബ് ഭാരവാഹികളായി പി.വി.കൃഷണദാസ് ( കൺവീനർ),
അഭിഷേക് ബെന്നി (പ്രസിഡന്റ്),വിനിൽ വിനു (സെക്രട്ടറി) മാനസ മനോജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

നെല്ലി ക്കുറ്റി ഗാന്ധി മെമ്മോറിയൽ യു. പി. സ്‌കൂളിലെ കൃഷിയിടത്തിൽ ഏരുവേശി അസി. കൃഷി ഓഫീസർ മധു സുദനൻ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടുമൊപ്പം