മട്ടന്നൂർ: മേറ്റടി ചന്ദ്രാലയത്തിൽ പി വി ഗോപാലൻ നമ്പ്യാർ ( പി വി കുഞ്ഞിക്കണ്ണൻ നമ്പ്യാർ -84 ) നിര്യാതനായി. കിടാവുന്നിൽ പടുവിലാൻ കുടുംബാംഗമാണ്.മട്ടന്നൂർ പെട്രോൾ ബങ്കിലെ മുൻ മാനേജരായിരുന്നു. ഭാര്യ എ.സി. പദ്മിനി ടീച്ചർ (കുന്നോത്ത് യു പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക) മക്കൾ : എ.സി. രമണി (ടീച്ചർ, ദീനുൽ ഇസ്ലാം സഭ ഗേൾസ് ഹൈസ്കൂൾ കണ്ണൂർ) എ.സി. രാമചന്ദ്രൻ (എറണാകുളം), എ സി രാജലക്ഷ്മി,എ.സി.ജയചന്ദ്രൻ (സ്റ്റേറ്റ് ഹെഡ് -സിൻക്രൊസെർവ് ഗ്ലോബൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എറണാകുളം). മരുമക്കൾ :ടിനി ആയില്യത്ത് ( എസ്.ബി.ഐ. കണ്ണൂർ), എം.പി. പവിത്രൻ നമ്പ്യാർ (റബ്ബർ ബോർഡ്‌), പ്രമീള വി.വി. (ടീച്ചർ, കൂടാളി ഹയർ സെക്കൻഡറി സ്കൂൾ ). സഹോദരിമാർ: പി.വി.നാരായണിയമ്മ (മേറ്റടി), പരേതരായ കെ. പി. ജാനകി അമ്മ (തില്ലങ്കേരി) പരേതയായ കെ പി മാധവി അമ്മ (മേറ്റടി ). സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.