മട്ടന്നൂർ:.ഓട്ടോയും ഇന്നോവ കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്. ഉരുവച്ചാൽ മട്ടന്നൂർ റോഡിൽ നെല്ലൂന്നിയിൽ ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് അപകടം. പരിക്കേറ്റ ഉരുവച്ചാലിലെ ഓട്ടോഡ്രൈവർ കെസനീഷി (32)നെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകി മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഇന്നോവയും ഉരുവച്ചാലിലേക്ക് വരികയായിരുന്ന ഓട്ടോയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവറെ മട്ടന്നൂരിൽ നിന്നെത്തിയ ഫയർ ഫോഴ്സ് എത്തിയാണ് പുറഞ്ഞെടുത്തത്.