മട്ടന്നൂർ: മൃഗസംരക്ഷണ വകുപ്പിന്റെ ക്ഷീരസാക്ഷ്യം മേള ഉരുവച്ചാലിൽ മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അനിതാ വേണു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പുരുഷോത്തമൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.രാജൻ, പി.പി.സുഭാഷ്, പി.അശോകൻ,പി.പി. നൗഫൽ, നഗരസഭാ സ്ഥിരം സമിതി ചെയർമാൻമാരായ ഷാഹിന സത്യൻ, എ.കെ.സുരേഷ് കുമാർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.വി.വി.മുക്ത, എസ്.എൽ.ബി.പി. ഡെപ്യൂട്ടി ഡയറക്ടർ ഡോ.ഒ.എം.അജിത തുടങ്ങിയവർ പ്രസംഗിച്ചു. കന്നുകുട്ടി-കിടാരി പ്രദർശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് മന്ത്രി സമ്മാനവിതരണം നടത്തി. ക്ഷീരകർഷക സെമിനാറിൽ ഡോ.അബ്ദുൾ ഹക്കീം, ഡോ.കെ.മുരളീധരൻ എന്നിവർ ക്ലാസെടുത്തു. ഡോ.പി.മഹമ്മൂദ് മോഡറേറ്ററായിരുന്നു.