m-v-govindan-

കല്യാശേരി: താനാണ് എല്ലാം എന്ന അഹന്ത ഒരുകമ്മ്യൂണിസ്റ്റുകാരനും പാടില്ലയെന്നും ആ സത്യം കാണിച്ചു തന്ന മഹാനാണ് ഇ.കെ. നായനാരെന്നും സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ പാഞ്ഞു. കല്യാശ്ശേരിയിൽ നായനാർ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയയിരുന്നു അദ്ദേഹം.

ഭൂതകാല പാരമ്പര്യം ഉൾക്കൊള്ളാതെ വർത്തമാനത്തിന് നിലനിൽക്കാനാകില്ല. വർത്തമാനത്തിന് ശേഷം ഭാവിയെ ക്കുറിച്ച് ഉത്കണ്ഠയല്ലാതെ മുന്നോട്ട് പോകലാണ് കമ്മൂണിസ്റ്റ് പരമ്പര്യ മെന്നും അദ്ദേഹം വിജയങ്ങൾ അമിതമായി ആവേശം കൊള്ളാനോ പരാജയം ഉണ്ടാകുമ്പോൾ നിരാശനാകാനോ പാടില്ല. അടി പതറാതെ മുന്നോട്ട് പോകുകയാണ് വേണ്ടത്. വർഗസമരം ഒരു സാമൂഹ്യ പ്രതിഭാസമാണ്. ഇത് ആരേയും അടിസ്ഥാനമാക്കിയല്ല മുന്നോട്ട് പോകുന്നത്. അത് ചിലപ്പോൾ ശക്തമാകും ചിലപ്പോൾ തിരിച്ചടിയുണ്ടാകും. എന്നാൽ ഏത് പ്രതികൂല സാഹചര്യത്തിലും അടിപതറാതെ മുന്നോട്ട് പോയ ഒരു ഉത്തമ കമ്മ്യൂണിസ്റ്റുകാരനാണ് നായനാരെന്നും കൂട്ടിച്ചേർത്തു.


നല്ലൊരു ഭരണാധികാരിക്ക് വേണ്ട ദാർശനികനായ നേതാവായിരുന്നു നായനാർ. മനുഷ്യത്വവും സ്‌നേഹവും ആദരവും എല്ലാം കൂടിച്ചേർന്ന ഒരു പച്ച മനുഷ്യൻ.ഇത് പല ഘട്ടങ്ങളിലും നായനാർ സ്വജീവിതത്തിലൂടെ കാട്ടി തന്നതാണ്. വൈകാരിക തലം ഭൗതീകവാദത്തിനപ്പുറം ഉണ്ടെന്നും നായനാർ കാട്ടിതന്നിട്ടുണ്ട്. ദുർബലരാകാൻ പാടില്ലയെങ്കിലും വൈകാരിതലത്തിൽ നായനാരുടെ ജീവിതം പലപ്പോഴും ജനമനസുകളെ തെട്ടുണർത്തിയതായും അനുഭവമാണ്. എല്ലാം കൂട്ടിച്ചേർക്കുമ്പോൾ നായനാരുടെ ജീവിതം വലിയൊരു പാഠശാലയാണെന്നും ഗോവിന്ദൻ പറഞ്ഞു.
കണ്ണൂരിലെ നായനാർ മ്യൂസിയം ലോകോത്തര നിലവാരമുള്ള വലിയൊരു കേന്ദ്രമാക്കി ഉടൻ മാറ്റും .കണ്ണൂരിൽ എത്തുന്ന ഏതൊരാൾക്കും ആദ്യം കാണേണ്ട കേന്ദ്രമായി മ്യൂസിയത്തെ മാറ്റാനുള്ള എല്ലാ പശ്ചാത്തല സൗകര്യവും ഒരുങ്ങിയതായും അദ്ദേഹം പറഞ്ഞു.


ചടങ്ങിൽ ടി.വി. രാജേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. മന്ത്രി ഇ.പി. ജയരാജൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, എൻ. ശ്രീധരൻ എന്നിവർ പ്രസംഗിച്ചു .നായനാരുടെ മക്കളായ കെ.പി. കൃഷ്ണകുമാർ, കെ.പി. സുധ, ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷ പി.പി. ദിവ്യ , ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി. ഷാജിർ , ആന്തൂർ നഗരസഭ ചെയർപേഴ്‌സൺ പി.കെ. ശ്യാമള തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.