പയ്യന്നൂർ: സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുന്ന നത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തിലും അടിക്കടിയുള്ള ഇന്ധന വില വർദ്ധനയിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികളിലും പ്രതഷേധിച്ച് സി.എം.പി പയ്യന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതഷേധ ജ്വാല സംഘടിപ്പിച്ചു. നഗരത്തിൽ പന്തം കൊളുത്തി പ്രകടനവും തുടർന്ന് പഴയ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗവും നടത്തി. സി.എം പി ജില്ലാ ജോയിന്റ് സിക്രട്ടറി ബി. സജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. രത്‌നാകരൻ അദ്ധ്യക്ഷത വഹിച്ചു എം.ശ്രീധരൻ, ടി.പി ഗംഗാധരൻ, പി.പി. രാഘവൻ ,കെ.പത്മരാജൻ വി.കെ,രാമചന്ദ്രൻ ,പി. രജനി, കെ.കെ.വിജയകുമാർ പി.ലക്ഷ്മണൻ ,അർജുൻ ഗോവിന്ദ് കാർത്തിക് എന്നിവർ പ്രസംഗിച്ചു