തൃക്കരിപ്പൂർ: കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളന ഭാഗമായി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ വാഹനജാഥ പര്യടനം തുടങ്ങി.

തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് പരിസരത്ത് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി. ബാലൻ ഉദ്‌ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് കെ. മധുകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കൂടിയായ ജാഥാ നായകൻ എൻ. രാധാകൃഷ്ണൻ പതാക ഏറ്റുവാങ്ങി. ഉപനായകൻ ജലാൽ മർത്തബ, മാനേജർ മുരളീധരൻ ജവഹർ, ഷിബു സെയിൻ, എം. നാരായണൻ, കെ.വി. കൃഷ്ണപ്രസാദ്‌, സി. ഷൈജു, സുവർണ ജനാർദ്ദനൻ, എം. മാധവൻ എന്നിവർ പ്രസംഗിച്ചു.

ചെറുവത്തൂർ, നീലേശ്വരം, വെള്ളരിക്കുണ്ട്, പരപ്പ, കള്ളാർ, മാവുങ്കാൽ, പൊയിനാച്ചി തുടങ്ങിയ ആറ് കേന്ദ്രങ്ങളിലെ പര്യടന ശേഷം ആദ്യദിവസത്തെ പ്രചാരണം പാലക്കുന്നിൽ സമാപിച്ചു. ഇന്നു രാവിലെ 10ന് കാസർകോട് നിന്നും ആരംഭിക്കുന്ന ജാഥ നായന്മാർമൂല, ബോവിക്കാനം, ബദിയടുക്ക ടൗൺ, സീതാംഗോളി, കുമ്പള, ബന്തിയോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മഞ്ചേശ്വരം കുഞ്ചത്തൂരിൽ സമാപിക്കും. സമാപന സമ്മേളനം അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും.