പയ്യാവൂർ: കേരളത്തിലെ ജനസംഖ്യയിൽ 40 ലക്ഷത്തോളം വരുന്ന വിശ്വകർമ്മജർക്ക് പഞ്ചായത്തുകളിൽ ജനസംഖ്യ അനുപാതികമായി പ്രാതിനിധ്യം ലഭിക്കണമെന്ന് അഖിലകേരള വിശ്വകർമ്മ മഹാസഭയുടെ നേതൃത്വത്തിൽ പയ്യാവൂരിൽ നടന്ന കേരള വിശ്വകർമ്മ മഹിളാസംഘം തളിപ്പറമ്പ് താലൂക്ക് കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.കെ. വി .എം. എസ് സംസ്ഥാന പ്രസിഡന്റ് എം സരസ്വതി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സെക്രട്ടറി കല ശിവൻ അംഗത്വ കാർഡ് വിതരണം ചെയ്തു. പി.എ. ഹരിദാസൻ, ഒ.കെ. കുഞ്ഞൻ, കെ.കെ. ജയാനന്ദൻ, എം. ജി ഷണ്മുഖൻ ,പി.വി രാമചന്ദ്രൻ ,പി.കെ. കുഞ്ഞിക്കണ്ണൻ . സുനിൽകുമാർ അന്തിനാട് , ദിലീപ് വടക്കേക്കര, സുലോചന ഹരിദാസ്, ബിജി റെജി എന്നിവർ പ്രസംഗിച്ചു. താലുക്ക് ഭാരവാഹികളായി സീന രാജേഷ് (പ്രസിഡന്റ്), ദീപ പ്രദീപ് (സെക്രട്ടറി) . മായ പുരുഷോത്തമൻ (ട്രഷറർ). എന്നിവരെ തിരഞ്ഞെടുത്തു.