തൃക്കരിപ്പൂർ: തൃക്കരിപ്പൂർ വെള്ളാപ്പ് മീലിയാട്ടെ കെ.എം. തബറുസ് (40) നിര്യാതനായി. മുസ്‌ലിം യൂത്ത് ലീഗ് വെള്ളാപ്പ് ശാഖാ സെക്രട്ടറി, തൃക്കരിപ്പൂർ പഞ്ചായത്ത് എം.എസ്.എഫ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. പരേതനായ ഇബ്രാഹിം കുട്ടിയുടെയും കെ.എം. കുൽസുവിന്റെയും മകനാണ്. ഭാര്യ: സീനത്ത് എടച്ചാക്കൈ. മക്കൾ: ഫാത്തിമ, മുഹമ്മദ്. സഹോദരങ്ങൾ: തസ്‌ലീം, ഫരീദ (കുടുംബശ്രീ സി.ഡി.എസ് വൈസ് ചെയർപേഴ്‌സൺ, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്).