പേരാവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരിമുക്ത വിളംബര ജാഥ ഇന്ന് പേരാവൂരിൽ നടക്കും.വൈകിട്ട് മൂന്നിന് പുതിയ ബസ്റ്റാൻഡ് പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി ഫ്‌ളാഗ് ഒഫ് ചെയ്യുന്ന ജാഥ പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും.
'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ജാഥയുടെ സമാപന പൊതുയോഗം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എസ്.ബഷീർ അദ്ധ്യക്ഷത വഹിക്കും. എക്‌സൈസ് ഇരിട്ടി സർക്കിൾ ഇൻസ്‌പെക്ടർ ഹരിദാസൻ പാലക്കൽ ലഹരിമുക്ത സന്ദേശം നല്കും.ഏകോപന സമിതി സംസ്ഥാന ട്രഷറർ ദേവസ്യ മേച്ചേരി,ത്രിതല പഞ്ചായത്ത് അംഗങ്ങൾ,വ്യാപാരി നേതാക്കൾ എന്നിവർ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് എസ്.ബഷീർ,സെക്രട്ടറി പി.പുരുഷോത്തമൻ,മേഖലാ സെക്രട്ടറി മനോജ് താഴെപ്പുര,പി.ജെ.ജോണി എന്നിവർ പങ്കെടുത്തു.