പയ്യന്നൂർ: ഖാദി സൗഭാഗ്യ മാനേജർമാരുടെ വിൽപന കമ്മിഷൻ വർദ്ധിപ്പിക്കുക,
ഖാദിക്ക് റിബേറ്റ് നൽകുന്ന ദിവസങ്ങൾ കുറവ് വരുത്തിയത് പുനഃസ്ഥാപിക്കുക
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്ഖാദി സൗഭാഗ്യ വിൽപന ഏജൻസി മാനേജർമാർ കടകളടച്ച് പയ്യന്നൂർ ഖാദി കേന്ദ്രത്തിന് മുന്നിൽ ധർണ നടത്തി.
ഖാദി സൗഭാഗ്യ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സമരംസി. കൃഷ്ണൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു.
ഇ പി.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.യു. രാധാകൃഷ്ണൻ , എ.പി.നാരായണൻ, വി.എൻ.ഗംഗാധരൻ,
ഒ.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. സി.വി.ഹരിദാസ് സ്വാഗതം പറഞ്ഞു.
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിൽ അറുപതിൽപരം ഖാദി സൗഭാഗ്യകൾ ഏജൻസി വ്യവസ്ഥയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 32 എണ്ണം പയ്യന്നൂർ വാദി കേന്ദ്രത്തിന് കീഴിൽ കണ്ണൂർ, കാസർകോട് ജില്ലകളിലാണുള്ളത്.
വാടക, വൈദ്യുതി ചാർജ്, ജീവനക്കാർക്ക് നൽകേണ്ട വേതനം എന്നിവയിൽ എല്ലാം വൻ വർദ്ധനവ് വരുമ്പോഴും രണ്ട് പതിറ്റാണ്ട് മുൻപ് നൽകിവരുന്ന ഒൻപത് ശതമാനം കമ്മിഷനാണ് ഇന്നും ഏജന്റ്മാർക്ക് നൽകുന്നത്. ഇത് പതിനഞ്ച് ശതമാനമായെങ്കിലും വർദ്ധിപ്പിക്കണമെന്നും ഖാദിക്ക് വർഷത്തിൽ സ്‌പെഷൽ റിബേറ്റ് നൽകി വരുന്നത് 108 ദിവസമായി പുനഃസ്ഥാപിക്കണമെന്നും
നേതാക്കൾ ആവശ്യപ്പെട്ടു.