കാസർകോട്: ആറര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വൃദ്ധനെ 10 വർഷം കഠിനതടവിനും 15,000 രൂപ പിഴയടയ്ക്കാനും കോടതി ശിക്ഷിച്ചു. കാഞ്ഞങ്ങാട് ശ്രീകൃഷ്ണ മന്ദിറിന് സമീപം എച്ച്.വി. രവീന്ദ്രൻ എന്ന സ്വാമിയപ്പ(63)യെയാണ് ജില്ലാ അഡി. സെഷൻസ് കോടതി (ഒന്ന്) ജഡ്ജി പി.എസ്. ശശികുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി രണ്ടുവർഷം അധികതടവ് അനുഭവിക്കണം. 2016 മേയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ രവീന്ദ്രൻ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.