കാസർകോട്:കേരള ബാങ്ക് പ്രഖ്യാപന ആഘോഷ പരിപാടികളിൽ നിന്ന് വിട്ട് നിന്ന സഹകരണ ബാങ്ക് പ്രസിഡന്റുമാരെ വിരട്ടാനുള്ള നീക്കം വിലപ്പോകില്ലെന്ന് സഹകരണ ജനാധിപത്യവേദി.കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് നടന്ന ജില്ലാ തല ആഘോഷ പരിപാടികൾ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള യു.ഡി.എഫ്.നേതാക്കൾ ബഹിഷ്‌കരിച്ചിരുന്നു.എം.എൽ.എ.മാരായ എൻ.എ.നെല്ലിക്കുന്ന്,എം.സി.ഖമറുദ്ദീൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും യു.ഡി.എഫ്.നേതാക്കളായ സഹകരാരികളുമാണ് പരിപാടിയിൽ നിന്ന് വിട്ടുനിന്നത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന തല പരിപാടികളിലും ജില്ലയിലെ യു.ഡി.എഫ്.അനുകൂല സംഘം ഭാരവാഹികൾ പങ്കെടുത്തിരുന്നില്ല.

പരിപാടിയിൽ പങ്കെടുക്കാത്ത ജില്ലയിലെ പ്രമുഖ പ്രാഥമിക സഹകരണ ബാങ്ക് പ്രസിഡന്റുമാരെ സഹകരണ ഉദ്യോഗസ്ഥർ ഫോൺ വിളിച്ച് വിരട്ടിയെന്നാണ് സഹകരണ ജനാധിപത്യവേദിയുടെ ആരോപണം.സഹകരണ വകുപ്പ് ഉദ്യോഗസ്ഥന്റെ ഭീഷണി വിലപ്പോകില്ലെന്നും ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്നും ജില്ലാ ചെയർമാൻ കെ.നിലകണ്ഠനും കൺവീനർ എം.അസിനാറും അറിയിച്ചു.