നീലേശ്വരം: ഉടുമ്പിനെ കൊന്ന് കറി വെച്ച സംഭവത്തെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇരുവിഭാഗത്തിൽ പെട്ട 46 പേർക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. സംഭവത്തിൽ ചായ്യോം വാഴപ്പന്തലിലെ സി.ചന്ദ്രനെ ഫോറസ്റ്റ് അധികൃതർ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ഈ സംഭവത്തെതുർന്ന് വാഴപ്പന്തലിലെ ബിജുവിന്റെ വീട് ആക്രമിച്ച് ബിജുവിന്റെ ഭാര്യ വിനീതയെ പരിക്കേൽപ്പിച്ച സംഭവത്തിൽ വേണു (35), മുനീർ (35), ബിജു (35), സുരേശൻ (36), പ്രതാപൻ (32), ദിനു (42) എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 31പേർക്കെതിരെ പൊലീസ് കേസെടുത്തു. ചന്ദ്രന്റെ ഭാര്യ ജയന്തിയെയും മക്കളായ നിഖില, നയന എന്നിവരെ കുടുംബശ്രീ യോഗം നടക്കുന്നതിനിടെ ജാതിപ്പേർ വിളിച്ചതിന് ജയന്തിയുടെ പരാതിയിൽ ബിജു രാധാകൃഷ്ണൻ, ഭാര്യ ഓമന, മകൻ ഗോകുൽ എന്നിവർക്കെതിരെയും കേസെടുത്തു.
കേരളമാകെ കേരള ബാങ്കിലേക്ക്' സന്ദേശവുമായി ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ നടത്തുന്ന ഉത്തരമേഖലാ വാഹന പ്രചാരണ ജാഥ കാസർകോട് പുതിയ ബസ്‌സ്റ്റാൻഡ് പരിസരത്ത് എം രാജഗോപാലൻ എം.എൽ.എ ജാഥാലീഡർ കെ.ടി അനിൽകുമാറിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
ജൈവ വൈവിധ്യ ഉദ്യാനം ഉദ്ഘാടനം ചെയ്തു
പാലക്കുന്ന്: കരിപ്പോടി എ.എൽ.പി.സ്‌കൂളിൽ ഒരുക്കിയ ജൈവ വൈവിധ്യ ഉദ്യാനം ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് ഹാരിസ് ആറാട്ടുകടവ് അധ്യക്ഷത വഹിച്ചു. ജൈവ കർഷകൻ നാരായണൻ കണ്ണാലയം മുഖ്യാതിഥിയായി.
കലാകായിക പ്രവൃത്തിപരിചയ പ്രതിഭാ സംഗമം ഉദുമ ഗ്രാമ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രതിഭകൾക്കുള്ള ഉപഹാര സമർപ്പണം പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ് കൃഷ്ണൻ പാത്തിക്കാൽ നിർവ്വഹിച്ചു. മാനേജർ സി.കെ. ശശി ആറാട്ടുകടവ്, എം.പി.ടി.എ പ്രസിഡന്റ് ഷീജ രാജീവ്, നാരായണൻ നൂപുരം, പ്രധാനധ്യാപിക പി. ആശ, എസ്.ആർ.ജി.കൺവീനർ പി.പി. മുഹമ്മദ് സലീം, മാനേജ്‌മെന്റ് അംഗം അച്യുതൻ നെല്ലിയടുക്കം, മുരളി പണിക്കർ എന്നിവർ സംസാരിച്ചു.
ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ അംബേദ്കർ ദേശീയ പുരസ്‌കാരം കുശവൻകുന്ന് സ്വദേശിയായ വില്യംസ് ജോസഫിന് കേന്ദ്ര മാനവവിഭവശേഷി വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. സത്യനാരായൺ സമ്മാനിക്കുന്നു.