തലശ്ശേരി: ലൈംഗിക ഉദ്ദേശ്യത്തോടെ പതിനൊന്നുകാരിയുടെ ശരീര ഭാഗങ്ങളിൽ തൊട്ട ഓട്ടോ ഡ്രൈവർക്ക് തടവും പിഴയും. ചൊക്ലി കവിയൂരിലെ ദാറുൽ നജാത്തിൽ മുഹമ്മദ് സിദ്ദീഖി (42)നെ അഞ്ച് വർഷം തടവിനും ഇരുപതിനായിരം രൂപ പിഴയടക്കാനുമാണ് അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ.വിനോദ് ശിക്ഷിച്ചത്. 2014 ആഗസ്ത് 28 ന് ഉച്ചയ്‌ക്കാണ് ഓട്ടോയിൽ യാത്ര ചെയ്ത കുട്ടിയെ ഉപദ്രവിച്ചത്.