കാസർകോട്: ഇലകൾ പറിക്കുന്നതിനിടെ കാൽവഴുതി കുളത്തിൽ വീണ് കൂലിപ്പണിക്കാരനായ യുവാവ് മരിച്ചു. മിയാപദവ് ബാളിയൂരിലെ പരേതനായ നാരായണൻ കല്ല്യാണി ദമ്പതികളുടെ ഏകമകൻ ദാമോദരൻ (25) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പജങ്കാറിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങിൻ തൈക്ക് വളമായി ഇടുന്നതിന് ഇലകൾ പറിക്കുന്നതിനിടെയാണ് കാൽ വഴുതി കുളത്തിൽ വീണത്. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഉപ്പളയിൽ നിന്നെത്തിയ ഫയർഫോഴ്‌സ് ആണ് മൃതദേഹം പുറത്തെടുത്തത്.മംഗൽപാടി പി എച്ച് സിയിൽ പോസ്റ്റുമോർട്ടം നടത്തി.