കാസർകോട്: റോഡ് നവീകരണ പ്രവൃത്തിക്കിടെ ടാർ ദേഹത്ത് മറിഞ്ഞ് കർണാടക സ്വദേശികളായ രണ്ടുതൊഴിലാളികൾക്ക് പൊള്ളലേറ്റു. ചെർക്കളയിലെ ക്വാർട്ടേഴ്‌സിൽ താമസക്കാരായ കർണാടക കൊപ്പള സ്വദേശി സന്തോഷ് (19), ബെള്ളാരയിലെ പ്രവീൺ (28) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഉപ്പളയ്ക്ക് സമീപം റോഡ് പ്രവൃത്തിക്കിടെയാണ് അപകടമുണ്ടായത്. ഇരുവരേയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സന്തോഷിന്റെ രണ്ട് കാലുകൾക്കും ഒരു കൈക്കും പൊള്ളലേറ്റിട്ടുണ്ട്. ടാർ കോരിയെടുക്കുന്നതിനിടെയാണ് ഇരുവരുടേയും ദേഹത്ത് മറിഞ്ഞത്.