മട്ടന്നൂർ:കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. ഇന്നലെ പുലർച്ചെ 3.45 അബുദാബിയിൽ നിന്നെത്തിയ ഗോ എയർ വിമാനത്തിൽ നിന്നാണ് 660 ഗ്രാം സ്വർണം പിടികൂടിയത്. യാത്രക്കാർ ഇറങ്ങിയതിനു ശേഷം വിമാനം കസ്റ്റംസ് അസിസ്റ്റൻറ് കമ്മിഷണർ ബി വികാസിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നതിനിടയിലാണ് സീറ്റിന്റെ അടിഭാഗത്ത് ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തിയത്. പേയ് സ്റ്റ് രൂപത്തിലായിരുന്നു സ്വർണം.ഉടമയെ കണ്ടെത്താനായില്ല.