കണ്ണൂർ:കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സമ്മേളനം കണ്ണൂരിൽ തുടങ്ങി.സംസ്ഥാന ഭാരവാഹി യോഗം മുൻ സംസ്ഥാന പ്രസിഡന്റ് കെ.വി.അച്യുതൻ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം വിഷ്ണു പ്രസാദ് വർമ്മ ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 12 ന് വിരമിച്ച സംസ്ഥാന ഭരവാഹികൾക്കും സംസ്ഥാന സമിതി അംഗങ്ങൾക്കും യാത്രയയപ്പും സംഘടിപ്പിക്കും. അഡ്വ.കെ.കെ.ബലറാം ഉദ്ഘാടനം ചെയ്യും.

രണ്ടിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുൻ അഡീഷണൽ ചീഫ് സെക്രട്ടറി സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.14 ന് രാവിലെ 9.30 ന് നടക്കുന്ന സംസ്ഥാന കൗൺസിൽ യോഗം ജി.ഇ.എൻ.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദാഘാടനം ചെയ്യും.