പയ്യന്നൂർ: മാസ്‌ക് കോറോം സംഘടിപ്പിക്കുന്ന ഉത്തര മേഖല കമ്പവലി മത്സരം ജനുവരി 15 ന് കോറോം മുക്കോത്തടം എൽ.പി സ്‌കൂൾ ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.
ഫോൺ: 9847365954, 9447388120.

തിരഞ്ഞെടുത്തു.

പയ്യന്നൂർ : പയ്യന്നുർ ബ്ലോക്ക് പരമ്പരാഗത തൊഴിലാളി ക്ഷേമ സഹകരണ സംഘീ പ്രസിഡന്റ് ആയി
എ കെ രാജഗോപാലനെയും ഡയറക്ടർമാരായി ഗംഗാധരൻ കാളീശ്വരം, ,എം. പി. രവീന്ദ്രൻ ,എൻ. കെ. ഭാസ്‌കരൻ ,​വി. ദാമോദരൻ .കെ.വി.ദിനേശൻ ,പ്രതിഭ കരുണാകരൻ ,അഞ്ജന ഗോവിന്ദൻ , ടി.ശാലിനി എന്നിവരെയും തിരഞ്ഞെടുത്തു.

കാറമേൽ മുച്ചിലോട്ട് ;പെരുങ്കളിയാട്ടം ഏൽപിക്കൽ ഇന്ന്

പയ്യന്നൂർ :കാറമേൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി 6 ന് ആരംഭിക്കുന്ന പെരുങ്കളിയാട്ടം
ഏൽപ്പിക്കൽ ചടങ്ങ് ഇന്ന് പകൽ 11നും 12 നും ഇടയിൽ നടക്കും. ക്ഷേത്രസന്നിധിയിൽ നടക്കുന്ന
അരങ്ങിൽ അടിയന്തിരത്തിൽ ക്ഷേത്രം അന്തിത്തിരിയനും കോമരങ്ങളും മുച്ചിലോട്ട് ഭഗവതിയുടെ പന്തൽ മംഗലം നടത്തുന്ന ചെലവിലേക്ക് ഉപയോഗിക്കുന്നതിനായി കളിയാട്ടം നടത്തിപ്പുകാരായ പെരുങ്കളിയാട്ട സംഘാടക സമിതിയുടെ ചെയർമാന് മൂലഭണ്ഡാരം ഏൽപ്പിക്കുന്നതാണ് പെരുങ്കളിയാട്ടം ഏൽപ്പിക്കൽ ചടങ്ങ്.

പെൻഷൻ ഗുണഭോക്താക്കൾ സർട്ടിഫിക്കറ്റ് സമർപ്പിക്കണം

പയ്യന്നൂർ :നഗരസഭയിൽ നിന്നും വിധവാ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസ്സ് പൂർത്തിയാകാത്ത ഗുണഭോക്താക്കൾ വിവാഹം/പുനർവിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ/വില്ലേജ് ഓഫീസർ/റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് 31 ന് മുമ്പ് നഗരസഭാ ഓഫീസിൽ സമർപ്പിക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.

ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച്

പയ്യന്നൂർ: രാജ്യത്തെ വെട്ടിമുറിക്കാൻ ഇടയാക്കുന്ന പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പയ്യന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ ങ്ങഭിമുഖ്യത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് സംഘടിപ്പിച്ചു .ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് വി. കെ. നിഷാദിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് മനുതോമസ് ഉദ്ഘാടനം ചെയ്തു ജില്ലാ കമ്മിറ്റി മെമ്പർ പി .പി. അനീഷ സംസാരിച്ചു .തുടർന്ന് പൗരത്വ ഭേദഗതി ബിൽ കത്തിച്ചു പ്രതിഷേധിച്ചു .ബ്ലോക്ക് സെക്രട്ടറി ജി. ലിജിത്ത് സ്വാഗതം പറഞ്ഞു .

കർഷകമാർച്ച്

കണ്ണൂർ: . അഖിലേന്ത്യ കിസാൻ സഭ ഏഴ് മുതൽ 13 വരെ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആർ .എസ് പോസ് റ്റോഫീസിലേക്ക് നടത്തിയ കർഷക മാർച്ചും ധർണ്ണയും സി.പി.ഐ ജില്ലാസെക്രട്ടറി

അഡ്വ. പി സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. കിസാൻസഭ സംസ്ഥാന സെക്രട്ടറി എ പ്രദീപൻ,എ ഐ ടി യു സി ജില്ലാ ജനറൽ സെക്രട്ടറി സി പി സന്തോഷ് കുമാർ, ബി കെ എം യു ജില്ലാ സെക്രട്ടറി കെ വി ബാബു, കേരകർഷകസംഘം ജില്ലാ സെക്രട്ടറി പി കെ മധുസൂദൻ, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി കെ വി രജീഷ് എന്നിവർ സംസാരിച്ചു. കിസാൻ സഭ സംസ്ഥാന കൗൺസിലംഗം സി പി ഷൈജൻ സ്വാഗതവും സംസ്ഥാന കൗൺസിലംഗം കണ്ണാടിയൻ ഭാസ്‌കരൻ നന്ദിയും പറഞ്ഞു.

സ്ഥാനാരോഹണം 15ന്

പയ്യന്നൂർ:ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ച് ഭാരവാഹികളുടെ സ്ഥാനാരോഹണം 15ന് വൈകിട്ട് ഏഴിന് പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ച പരിധിയിൽ പരിയാരം, പഴയങ്ങാടി, പയ്യന്നൂർ, ചെറുപുഴ, ചീമേനി, തൃക്കരിപ്പൂർ, നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ പ്രദേശങ്ങളിൽ നിന്നുള്ള 135 അംഗങ്ങളാണുള്ളത്. ഡോ. സുധ സന്തോഷ് പ്രസിഡന്റും ഡോ. ടി പ്രഭാത് സെക്രട്ടറിയുമായതാണ് പുതിയ ഭാരവാഹികൾ. ഐ.ഡി.എ മുൻദേശീയ പ്രസിഡന്റ

യു .എസ്. കൃഷ്ണ നായക്, നിയുക്ത സംസ്ഥാന പ്രസിഡന്റ് ഡോ.സി സി ജോസഫ്, സംസ്ഥാന സെക്രട്ടറി ഡോ. ജി സുരേഷ് കുമാർ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ഡോക്ടർമാരായ രഞ്ജിത്ത് രവീന്ദ്രൻ, സുധ സന്തോഷ്, എ വി ശ്രീകുമാർ, അഹമ്മദ് ഷാഫി, ടി പ്രഭാത്, രേവതി വേണുഗോപാലൻ എന്നിവർ പങ്കെടുത്തു.