കണ്ണൂർ: സംസ്കാര സാഹിതി സാംസ്കാരിക സായാഹ്നവും പ്രതിഭാ സംഗമവും ഇന്ന് വൈകിട്ട് 4ന് തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിന് സമീപം നടക്കും. പ്രതിരോധത്തിന്റെ വർത്തമാനം എന്ന പേരിലാണ് പരിപാടി. ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് ചെയർമാൻ എം. പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ചെയർമാൻ വി.വി പ്രഭാകരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ കൺവീനർ രാഘവൻ കുളങ്ങര സ്വാഗതം പറയും. കെ.വി ഗംഗാധരൻ, കെ.കെ രാജേന്ദ്രൻ, പി.കെ ഫൈസൽ, കെ.പി പ്രകാശൻ, പി. കുഞ്ഞിക്കണ്ണൻ, കെ.വി മുകുന്ദൻ, ടി. ധനഞ്ജയൻ എന്നിവ‌ർ സംസാരിക്കും. രവി പിലിക്കോട് നന്ദി പറയും.