കാഞ്ഞങ്ങാട്: കല്യോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ഹൊസ്ദുർഗ് മാരിയമ്മൻ കോവിലിൽ നിന്നും തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്രത്തിലേക്ക് നടത്തുന്ന അശ്വ സന്ദേശ യാത്രയുടെ പ്രചരണ രഥയാത്ര ഇന്ന് രാവിലെ 9 മണിക്ക് പയ്യന്നൂർ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിൽ നിന്ന് തുടങ്ങും.വിവിധ കഴകങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലൂടെ രഥയാത്ര വെകുന്നേരം കാഞ്ഞങ്ങാട് സമാപിക്കും . 13 ന് രാവിലെ കാഞ്ഞങ്ങാട് നിത്യാന്ദാശ്രമത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര കിഴക്ക്കൂലോം ക്ഷേത്ര പരസരത്ത് എത്തിചേരും .14 ന് രാവില കിഴക്ക് കൂലോം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് ബന്തടുക്ക സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ സമാപിക്കും. 15 ന് മധൂർ ക്ഷേത്രത്തിൽ നിന്ന് തുടങ്ങി കീഴുർ, ചട്ടഞ്ചാൽ, പെരിയ വഴി കാഞ്ഞങ്ങാട് എത്തിച്ചേരും.16 ന് രാവിലെയാണ് ഹൊസ്ദുർഗ് മാരിയമ്മൻ ക്ഷേത്ര പരിസരത്തു നിന്ന് അശ്വസന്ദേശ യാത്രയാരംഭിക്കുന്നത്. പെരുങ്കളിയാട്ട മഹോത്സവത്തിന്റെ വരച്ച് വെക്കൽ ചടങ്ങ് ഡിസംബർ 17ന് നടക്കും 20 ന് കലവറ നിറക്കൽ. 23 മുതൽ 29 വരെയാണ് പെരുങ്കളിയാട്ടം.