വാക്ക് ഇൻ ഇന്റർവ്യൂ
കൗൺസലിംഗ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. മനഃശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 17ന് രാവിലെ 9.30ന് മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെത്തണം. ഫോൺ: 04972782441
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എം. സി. എ., എം. എൽ. ഐ. എസ് സി., എം. എസ് സി. അപ്ലൈഡ് സവോളജി / വുഡ് സയൻസ് & ടെക്‌നോളജി (ഇൻഡസ്ടറി ലിങ്ക്ഡ്)/ എൻവയോൺമെന്റൽ സയൻസ്/ ഫിസിക്‌സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്)/ കെമിസ്ട്രി (മെറ്റീരിയൽ സയൻസ്)/ മാത്തമാറ്റിക്‌സ്/ മോളിക്യുലർ ബയോളജി, എം. എ. ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ്/ ആന്ത്രോപോളജി/ ഇംഗ്ലീഷ്/ ഹിന്ദി/ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ/ മ്യൂസിക് (റഗുലർ/സപ്ലിമെന്ററി) നവംബർ 2019 പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ. പുനഃമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മപരിശോധനയ്ക്കും 23 ന് വൈകിട്ട് 5 മണിവരെ അപേക്ഷിക്കാം.
പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ എം. സി. എ./എം. സി. എ. ലാറ്ററൽ എൻട്രി ഡിഗ്രി (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് – 2014 പ്രവേശനം മുതൽ) നവംബർ 2019 പ്രായോഗിക പരീക്ഷകൾ 18., 19 തീയതികളിൽ നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടണം.