ചെറുപുഴ: ചെറുപുഴ അയ്യപ്പക്ഷേത്ര മഹോത്‌സവത്തിന് കൊടിയേറി. രാത്രി ക്ഷേത്രം തന്ത്രി പെരിങ്ങോട്ടില്ലത്ത് പത്മനാഭൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് നടന്നത്.
ഉത്സവത്തിന് തുടക്കമിട്ട് നടന്ന വർണ്ണശബളമായ കലവറ നിറക്കൽഘോഷയാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.