കാഞ്ഞങ്ങാട് : കേന്ദ്രത്തിന്റെ പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തി. രാജ്യത്തെ വെട്ടിമുറിക്കാൻ അനുവദിക്കുകയില്ലെന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട്ട് ഹെഡ്‌പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി സി.ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വിപിൻ കാറ്റാടി അദ്ധ്യക്ഷത വഹിച്ചു. കെ.സബീഷ്, വി.ഗിനീഷ് എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി എൻ.പ്രിയേഷ് സ്വാഗതം പറഞ്ഞു.
അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. വൺ ഫോർ അബ്ദുറഹ്മാൻ, എ ഹമീദ് ഹാജി, ബഷീർ വെള്ളിക്കോത്ത്, സി മുഹമ്മദ് കുഞ്ഞി, മുബാറക് ഹ സൈനാർ ഹാജി, ഹമീദ് ചേരക്കാടത്ത്, മണ്ഡലം സി.എം ഖാദർ ഹാജി, തെരുവത്ത് മൂസ ഹാജി, പി.എം ഫാറൂഖ്, മുഹമ്മദ് കുഞ്ഞി മാഹിൻ, കെ.എം മുഹമ്മദ് കുഞ്ഞി, പി അബ്ദുൽ കരീം ന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. അഡ്വ.എൻ എ ഖാലിദ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി സംഗമം ഉൽഘാടനം ചെയ്തു. എം.പി.ജാഫർ മുഖ്യ പ്രഭാഷണം നടത്തി. ഹസൈനർ ഹാജി , എം എസ് ഹമീദ് ,കെ കെ ഇസ്മയിൽ , റസാഖ് തായലക്കണ്ടി, ടി മുഹമ്മദ്, ടി.റംസാൻ, ഹക്കീം മീനാപീസ്,കെ.കെ.ബദറുദ്ദീൻ, യൂനുസ് വടകരമുക്ക്, റമീസ് ആറങ്ങാടി എന്നിവർ സംബന്ധിച്ചു . സി.കെ.റഹ്മത്തുള്ള സ്വാഗതം പറഞ്ഞു.