ചെറുവാഞ്ചേരി: കണ്ണൂർ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി പാട്യം ചെറുവാഞ്ചേരിയിലെ പകൽ വീടിന് കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് 2019 2020 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫർണീച്ചർ നൽകി. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് എ.അശോകന്റെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ .നാരായണനായ്ക് ഉദ്ഘാടനം ചെയ്തു. എ.പി.സുജാത സ്വാഗതവും സി.ബീന നന്ദിയും പറഞ്ഞു.
എക്‌സ് സർവ്വീസ്‌മെൻ കെട്ടിട സമുച്ചയം ഉദ്ഘാടനം
മാഹി: എക്‌സ് സർവീസ് മെൻ കോഓർഡിനേഷൻ കമ്മിറ്റി മാഹി ശാഖ നിർമ്മിച്ച എക്‌സ് സർവ്വീസ്‌മെൻ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം 14 ന് കാലത്ത് 11 ന് ഡോ: വി.രാമചന്ദ്രൻ എം.എൽ.എ നിർവ്വഹിക്കും.
അന്തരിച്ച മുൻ സംഘടനാ പ്രസിഡന്റ്് എം.പത്മനാഭന്റെ നാമധേയത്തിലുള്ള ഹാൾ റീജ്യണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മയും ഉദ്ഘാടന ംചെയ്യും. എം.പത്മനാഭന്റെ ഛായാപടം കേരള സംസ്ഥാന ജനറൽ സെക്രട്ടറി ഗീർവാസിസ് വട്ടുകുളം അനാച്ഛാദനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ മേഖലാ പ്രസിഡന്റ് വിജയൻകാവിൽ, മോഹനൻ കിടാവ്, കെ.കെ.ഗംഗാധരൻ, കെ.പി.ജയരാജൻ, എം.ഹരിദാസൻ, കെ.കെ.ഗോപാലൻ നമ്പ്യാർ എന്നിവർ സംബന്ധിച്ചു.