ബേഡകം(കാസർകോട് ): വ്യാജചാരായം കഴിച്ച് ഗൃഹനാഥൻ മരിച്ചു. മുന്നാട് ചുള്ളിയിലെ എച്ച് .വിജയനാണ് (40) മരിച്ചത്. വ്യാജ ചാരായം കഴിച്ച് ഒരു വീട്ടിൽ അവശനായി കാണപ്പെട്ട വിജയനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിജയനൊപ്പം മദ്യപിച്ച കുഞ്ഞിരാമൻ ചികിത്സയിലാണ്. രാധയാണ് വിജയന്റെ ഭാര്യ. മകൾ: ജുന ( ഒന്നാം ക്ലാസ് വിദ്യാർത്ഥിനി).