മാഹി: പള്ളൂർ കോയ്യോട്ട് പുത്തനമ്പലം ശാസ്താ മഹാവിഷ്ണു ക്ഷേത്രത്തിൽ ലക്ഷാർച്ചനയുത്സവത്തിന് 28ന് കൊടിയേറും. ഉത്സവത്തിന് മുന്നോടിയായി 26 ന് ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിയു 2ടെ കാർമ്മികത്വത്തിൽ ശുദ്ധ ക്രിയകൾ, വിശേഷാൽ പൂജകൾ എന്നിവ നടക്കും.27 ന് ധർമ്മശാസ്താവിന് ലക്ഷാർച്ചനയുമുണ്ടാകും.
28 ന് രാത്രി 7.30 നും 8.30 നും മദ്ധ്യേ തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റം.തുടർന്ന് ബലിക്കൽ പുരയിൽ തായമ്പക, 8.45ന് ചാലക്കര നൂപുരധ്വനി നാട്യഗൃഹം അവതരിപ്പിക്കുന്ന നൃത്ത സംഗീത നിശ, 10.15ന് ഉത്സവ എഴുന്നള്ളത്ത് 29 ന് 7ന് കലവറ നിറയ്ക്കൽ: വൈകുന്നേരം 4 ന് ഓട്ടൻതുള്ളൽ, 5 ന് ഉത്സവ എഴുന്നള്ളത്ത് ,7 ന് ഭഗവതിസേവ, തുടർന്ന് ഭക്തിഗാനസുധ, 30 ന് വൈകുന്നേരം 4 ന് ഓട്ടൻതുള്ളൽ (കല്യാണ സൗഗന്ധികം ), 6.45 ന് തിടമ്പ് നൃത്തം, 8.15ന് നൃത്തസന്ധ്യ, തുടർന്ന് എഴുന്നള്ളത്ത്. 31 ന് രാവിലെ 9 മണി മുതൽ ഉത്സവബലി, വൈകുന്നേരം ഓട്ടൻതുള്ളൽ, 5 ന് എഴുന്നള്ളത്ത്, 7.15ന് ആധ്യാത്മിക പ്രഭാഷണം, 8.45ന് വിളക്കിനെഴുന്നള്ളത്ത്, തുടർന്ന് ഉത്സവ എഴുന്നള്ളത്ത്. അഞ്ചാം ദിവസം ജനവരി 1 ന് വൈകുന്നേരം 5 ന് എഴുന്നള്ളത്തിന് ശേഷം പള്ളിവേട്ട, നഗരപ്രദക്ഷിണം തുടർന്ന് തിരിച്ചെഴുന്നള്ളത്ത്. 9.30 ന് കണ്ണൂർ നടനകലാക്ഷേത്രം അവതരിപ്പിക്കുന്ന പുരാണ നാടകം: ശ്രീ മുരുകൻ. സമാപന ദിവസമായ 2 ന് 7.30 ന് ക്ഷേത്രച്ചിറയിൽ ആറാട്ടെഴുന്നള്ളത്ത്, ആറാട്ട് കർമ്മത്തിന് ശേഷം കൊടിയിറക്കൽ തുടർന്ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന ആറാട്ട് സദ്യയോടെ ഉത്സവം സമാപിക്കും