കാഞ്ഞങ്ങാട്: ദയാ തണ്ണോട്ടിന്റെ ആഭിമുഖ്യത്തിൽ സുള്ള്യ കെ.വി. ജി ആയുർവേദ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 14 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ തണ്ണോട്ട് വിഷ്ണുമൂർത്തി ദേവസ്ഥാന പരിസരത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരൻ ഉദ്ഘാടനം ചെയ്യും കെ വി റാം അദ്ധ്യക്ഷത വഹിക്കും. തീർത്തും നിർദ്ധനരായവർക്ക് തുടർ ചികിത്സ സൗജന്യമായിതന്നെ നൽകും. വാർത്താസമ്മേളനത്തിൽ കെ പി അനിൽകുമാർ , മോഹനൻ കൂരാമ്പ് ,ജിതിൻ തണ്ണോട്ട് ,സുമേഷ് കെ വി എന്നിവർ പങ്കെടുത്തു.