പയ്യന്നൂർ: പൗരത്വബിൽ സംഘപരിവാർ ശക്തികളുടെ ആശയമാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. പയ്യന്നൂർ ഗാന്ധി മന്ദിരത്തിൽ നടന്ന ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഡി.കെ.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം എം.നാരായണൻകുട്ടി ,ഡി.സി.സി ഭാരവാഹികളായ എം.കെ.രാജൻ, എ.പി.നാരായണൻ, കെ.ബ്രജേഷ് കുമാർ, റഷീദ് കവ്വായി, പി.ലളിത , വി.എൻ.എരിപുരം മറ്റ് നേതാക്കളായ കെ.കെ.ഫൽഗുനൻ ,ടി.നാരായണൻ നായർ, കെ.ജയരാജ്, കെ.എം.ശ്രീധരൻ, ഇ.പി.ശ്യാമള, കെ.വി.ഭാസ്‌കരൻ തുടങ്ങിയവർ പ്രസംഗിച്ചു.
പെരുഞ്ചല്ലൂർ സംഗീത സഭ അഞ്ചാം വാർഷികം തുടങ്ങി
തളിപ്പറമ്പ: പെരുഞ്ചെല്ലൂർ സംഗീത സഭയുടെ അഞ്ചാം വാർഷികാഘോഷത്തിന് തുടക്കമായി. ചിറവക്കിലെ നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിൽ സിനിമ താരം ജയസൂര്യ ഉദ്ഘാടനം ചെയ്തു. നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാ തിഥിയായി.സഭ പ്രസിഡന്റ് പി. വി. രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. രഞ്ജീവ് പുന്നക്കര, പി.നാരായണൻ, പി. വി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.സഭ സ്ഥാപകനും സ്വാമിയുടെ ചെറുമകനുമായ വിജയ് നീലകണ്ഠൻ സ്വാഗതം പറഞ്ഞു.
രക്ഷാകർതൃ പങ്കാളിത്തം വിദ്യാലയ മികവിന്
കരിവെള്ളൂർ:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പറമ്പത്ത് ഭഗവതി ക്ഷേത്രം എൽ.പി. സ്‌കൂളിൽ രക്ഷാകർതൃ പങ്കാളിത്തം വിദ്യാലയ മികവിന് എന്ന വിഷയത്തിൽ ഇ.ഐ.ശ്രീനാഥ് ക്ളാസെടുത്തു. പി.ടി.എ. പ്രസിഡന്റ് പി.പവിത്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്പെഷ്യൽ പി.ടി.എ യോഗത്തിൽ രവീന്ദ്രൻ കല്ലത്ത്, പ്രീയ പി.പി. തുടങ്ങിയവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ കെ.വിജയൻ സ്വാഗതവും മദർ പി.ടി.എ പ്രസിഡന്റ് വി.വി. മിനി നന്ദിയും പറഞ്ഞു.
കണ്ടങ്കാളി പെട്രോളിയം സംഭരണി തുടങ്ങാനുള്ള നീക്കം ഉപേക്ഷിക്കണം രാജ്‌മോഹൻ ഉണ്ണിത്താൻ
പയ്യന്നൂർ: കണ്ടങ്കാളിയിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും ഹിന്ദുസ്ഥാനും പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും സംയുക്തമായി പെട്രോളിയം സംഭരണി നിർമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. പാർലിമെന്റിൽ ആവശ്യപ്പെട്ടു. പാർലിമെന്റിൽ ശൂന്യവേളയിലാണ് എം.പി ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി, പദ്ധതിക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. പദ്ധതിക്കായി നീക്കിവെച്ചിട്ടുള്ള 85 ഏക്കർ സ്ഥലം കണ്ടൽ കാടുകൾ, നെൽവയലുകൾ, ജലാശയങ്ങൾ, നദികൾ, കായലുകൾ എന്നിവ ഉൾകൊള്ളുന്ന പാരിസ്ഥിതികമായി സവിശേഷതകളുള്ള പ്രദേശമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർദ്ദിഷ്ട പെട്രോളിയം സംഭരണ ശാലയിലേക്കുള്ളത്. അന്താരാഷ്ട്രതലത്തിൽ പെട്രോളിയം സംഭരണ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇത്തരം ഒരു പ്ലാന്റ് ദേശീയ സുരക്ഷയെ തന്നെഅപകടത്തിലാക്കുന്ന കാര്യമാണെന്നും എം.പി വ്യക്തമാക്കി.
പൊലീസ് സ്റ്റേഷൻ സീലിംഗ് നന്നാക്കി വീണ്ടും യൂസഫ്
മാഹി: പൊലീസ് സ്റ്റേഷനിലെ അപകടാവസ്ഥയിലായ സീലിംഗ് റിപ്പയർ ചെയ്ത് മാഹി സി.എച്ച് സെന്റർ അദ്ധ്യക്ഷനും മോണിംഗ് സ്റ്റാർ വോക്ക് വേ ഗ്രൂപ്പ് ലീഡറുമായ എ.വി.യൂസഫാണ് തകർന്ന സീലിംഗ് മാറ്റി പുതുതായി സിമന്റിട്ട് തേച്ച് മിനുക്കിയത്.
മാഹി പൊലീസ് സ്റ്റേഷനിലെ അപകടാവസ്ഥയിലായ സീലിംഗ്
പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോ: ജില്ല സമ്മേളനം
പയ്യന്നൂർ: കേരള പ്രൈവറ്റ് കോളേജ് മിനിസ്റ്റീരിയൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ കാസർഗോഡ് ജില്ല 32മത് വാർഷിക സമ്മേളനം 13, 14 തിയ്യതികളിൽ പയ്യന്നൂർ പെരുമ്പ ടൗൺ ടേബിൾ ഹോട്ടലിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
13 ന് വൈകീട്ട് 4ന് ജില്ല പ്രസിഡണ്ട് കെ.വി.പവിത്രന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജില്ലാ കൗൺസിൽ മാർക്കറ്റ് ഫെഡ് ചെയർമാൻ അഡ്വ: സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.14 ന് രാവിലെ 9 ന് നടക്കുന്ന സമ്മേളനം രാജ്‌മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യും. എം.നാരായണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. കണ്ണൂർ കോർപ്പറേഷൻ മേയർ സുമ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം ഡി.സി.സി.പ്രസിഡന്റ് സതീശൻ പാച്ചേനി ഉൽഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന യാത്രയയപ്പ് , അനുമോദന സദസ് സമ്മേളനങ്ങൾ കെ.സി.ജോസഫ് എം.എൽ.എ, അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. എന്നിവർ ഉദ്ഘാടനം ചെയ്യും.വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം കാസർകോട് ഡി.സി.സി.പ്രസിഡന്റ് ഹക്കീം കുന്നേൽ ഉദ്ഘാടനം ചെയ്യും.
വാർത്താ സമ്മേളനത്തിൽ എം.നാരായണൻകുട്ടി , കെ.പി.ദിനേശൻ,മോഹനൻ പുറച്ചേരി, എ.രൂപേഷ്,സി.എച്ച്. യാസിൻ എന്നിവർ സംബന്ധിച്ചു.
ദേശീയ മനുഷ്യാവകാശ ദിനം ആചരിച്ചു മാഹ: നെഹറു യുവകേന്ദ്രയുടെയും ആറ്റകൂലോത്ത് അർച്ചനാ കലാസമിതിയുടെയും സംയുക്ത ആഭി മുഖ്യത്തിൽ ദേശീയ മനുഷ്യാവകാശ ദിനാചരണം സംഘടിപ്പിച്ചു. മാഹി കോഓപ്പറേറ്റീവ് കോളേജ് ഓഫ് ടെക്‌നിക്കൽ എജുക്കേഷനിൽ മനുഷ്യാവകാശങ്ങളെ കുറിച്ച് സെമിനാർ നടത്തി.. ഡോ: കെ.രമാദേവിയുടെ അദ്ധ്യക്ഷതയിൽ അഡ്വ.എൻ.കെ.സജ്‌ന ഉത്ഘാടനവും സെമിനാർ അവതരണവും നടത്തി. പി.വൈശാഖ്,.പി.മോഹനൻ എ.വി..മിഥുന എന്നിവർ പ്രസംഗിച്ചു.