ജില്ലയിൽ ആയുർവേദ ആശുപത്രികൾ 5
20 തെറാപിസ്റ്റുകൾ വേണ്ടിടത്ത് ഒരാൾ മാത്രം
തെറാപിസ്റ്റുകളുടെ ജോലി നോക്കാൻ സ്വീപ്പർമാരും
നീലേശ്വരം: സർക്കാർ ആയുർവേദ ആശുപത്രികളിൽ രണ്ട് പുരുഷ തെറാപിസ്റ്റുകളും രണ്ട് സ്ത്രീ തെറാപിസ്റ്റുകളും വേണമെന്നാണ് നിഷ്കർഷയെങ്കിലും ഇതുപൂർണമായും പാലിക്കുന്നത് അപൂർവം ആശുപത്രികളിൽ മാത്രം. സ്വകാര്യ ആശുപത്രികളിൽ നിയമം കർശനമാക്കാൻ സർക്കാർ ശുഷ്കാന്തി കാട്ടുമ്പോഴും സർക്കാർ കാര്യമാവുമ്പോൾ കണ്ണടയ്‌ക്കുകയാണ്.
ജില്ലയിൽ അഞ്ച് ആശുപത്രികളിലായി 120 കിടക്കകളാണ് നിലവിലുള്ളത്. ഈ കണക്കു പ്രകാരം മിനിമം 20 തെറാപിസ്റ്റ് തസ്തികകൾ ആവശ്യമാണ്. എന്നാൽ ഒരു തെറാപിസ്റ്റ് മാത്രമാണുള്ളത്. ചില സ്ഥാപനങ്ങളിൽ സർക്കാർ ഒരു വർഷം നീണ്ടു നിൽക്കുന്ന ചില പ്രോജക്ടുകൾ നടപ്പിലാക്കുകയും അതിലൂടെ ആയുർവേദ തെറാപിസ്റ്റുകളെ നിയമിക്കുകയുമാണ് ചെയ്യുന്നത്.
സർക്കാർ ആയുർവേദ ആശുപത്രികളിൽ ആവശ്യമായ തെറാപിസ്റ്റുകളെ കിട്ടാതെ വരുമ്പോൾ യാതൊരു യോഗ്യതയുമില്ലാത്ത സാനിറ്റേഷൻ വർക്കർമാരും പാചകക്കാരും പാർട്ട് ടൈം സ്വീപ്പർ മാരും തെറാപിസ്റ്റുകളുടെ ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ്. ഇത്തരം ആളുകൾ ചികിത്സ ചെയ്യുന്നതു മൂലം രോഗികൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാർ ആയുർവേദ കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ തൊഴിലന്വേഷിച്ചു നടക്കുമ്പോഴാണ് ജില്ലയിൽ ഈ അവസ്ഥ.
തെറാപിസ്റ്റുകളെ സർക്കാർ നേരിട്ട് ആശുപത്രികളിൽ നിയമിക്കുന്നില്ല. പകരം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ട് ഉപയോഗിച്ച് യോഗ്യതയുള്ളവരെ നിയമിക്കുകയാണ്.
ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ