ഇരിട്ടി : കനത്ത മഴയിൽ റോഡ് ഇടിഞ്ഞ് കൊക്കയിലേക്ക് താഴ്ന്നതിനെ തുടർന്ന് മാക്കൂട്ടം ചൂരം റോഡിൽ ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിച്ചു . മൂന്ന് മാസം മുമ്പ് താൽക്കാലികമായി അറ്റകുറ്റപണി നടത്തി ചെറിയ വാഹനങ്ങൾക്ക് തുറന്ന് കൊടുത്തെങ്കിലും യാത്ര ക്ലേശം രൂക്ഷമായിരുന്നു. കർണ്ണാടക കെ.എസ്.ആർ.ടിസി വിരാജ് പേട്ടയിൽ നിന്ന് കൂട്ടുപുഴ വരെ മൂന്ന് മിനി ബസുകൾ സർവ്വീസ് നടത്തിയത് മാത്രമായിരുന്നു നിയന്ത്രണം ഏർപ്പെടുത്തിയ നാൾ മുതൽ ആശ്വാസകരമായിരുന്നത്. മറ്റ് ബസുകൾക്ക് കൂടി അനുമതി നൽകിയത്തോടെ വിരാജ് പേട്ട: മൈസൂർ മേഖലകളിലെ വ്യാപാരികളും വിദ്യാർത്ഥികളും അനുഭവിക്കുന്ന ദുരിതത്തിന് വലിയ അളവിൽ പരിഹാരമായി.
എസ്.എൻ.ഡി.പി ശാഖ രൂപീകരിച്ചു
മാഹി:എസ്.എൻ.ഡി.പി പന്തക്കൽ ഇടയിൽ പീടിക ശാഖ രൂപീകരണയോഗം മേഖലാ സെക്രട്ടറി സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു.കെ മേഖലാ പ്രസിഡന്റ് കല്ലാട്ട് പ്രേമൻ അദ്ധ്യക്ഷത വഹിച്ചു., അഡ്വ: പ്രസീന ,ജിനദാസ് ,എം.ശ്രീജയൻ ,സത്യൻ കുനിയിൽ, പി.വി.ചന്ദ്രദാസ് തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.പി.മുകുന്ദൻ (പ്രസി.) തളത്തിൽ ഷീബ, ടി.എ.ലതീപ്, കെ പി .ഉത്തമൻ (വൈ: പ്രസി) കെ.കെ.ശ്രീജിത്ത് (ജന. സെക്ര.) സുജിഷ ദിനേഷ്, കെ.പി.സുനിൽ, കെ വിശ്വനാഥൻ (സെക്ര. ) തളത്തിൽ രഘൂത്തമൻ (ട്രഷ.).
എസ്.എൻ.ഡി.പി യോഗം ഇടയിൽ പീടിക ശാഖാ രൂപീകരണ സമ്മേളനം മേഖലാ സെക്രട്ടറി സജിത് നാരായണൻ ഉദ്ഘാടനം ചെയ്യുന്നു
ടി പത്മനാഭന് ആദരവ്
കണ്ണൂർ: വിഖ്യാത കഥാകൃത്ത് ടി പത്മനാഭന് ഗ്രന്ഥശാലാ സംഘത്തിന്റെ ആദരവ്. ഗ്രന്ഥശാലാ സംഘത്തിന്റെ എഴുപത്തി അഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ടി പത്മനാഭന്റെ വീട്ടിലെത്തി ആദരവ് നടത്തിയത്. തൊണ്ണൂറാം പിറന്നാൾ ആശംസകളുമായി ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു. താലൂക്ക് സെക്രട്ടറി എം ബാലൻ, പയ്യന്നൂർ കുഞ്ഞിരാമൻ, കെ ശിവദാസൻ എന്നിവർ വീട്ടിലെത്തി.