തലശ്ശേരി: നഗരത്തിലെ പഴയകാലത്തെ തലയെടുപ്പുള്ള കെ.ആർ.ബിസ്കറ്റ് കമ്പനി ഉടമ ടെമ്പിൾ ഗേറ്റ് അനന്തപത്മത്തിൽ കെ.ആർ. പത്മനാഭൻ (83) കോയമ്പത്തൂരിൽ നിര്യാതനായി. ലയൺസ് ക്ലബ്ബിബിന്റേയും റിഹാബിലിറ്റേഷൻ സെന്ററിന്റേയും സീനിയർ ചേമ്പറിന്റെയും ജെ.സി.ഐയുടേയും കണ്ണൂർ ജില്ലാ ബേക്കറി അസോസിയേഷൻ പ്രസിഡന്റുമായിരുന്നു. ഭാര്യ: ആനന്ദി (കോയമ്പത്തൂർ). മക്കൾ: അനൂപ്, ആഷിക്ക്, പുണ്യ. മരുമക്കൾ: ശ്രീജ, വിനി. സഹോദരിമാർ: വസുമതി, ആവണി, ഭാനുമതി, രത്നാഭായി, പത്മാഭായി, പരേതയായ ഗംഗാ ഭായി. പഴയ കാല ബേക്കറി ഉടമ കനോത്ത് കെ.ആർ.രാമൂണ്ണിയുടെയും യശോദയുടെയും മകനാണ് 1946ലാണ് കനോത്ത് രാമുണ്ണി കെ.ആർ.ബിസ്കറ്റ് ഫാക്ടറി ആരംഭിച്ചത്. പിന്നീട് മകൻ ഏറ്റെടുക്കുകയായിരുന്നു. തലശ്ശേരി പഴയ ബസ്സ്റ്റാന്റിലാണ് കെ.ആർ.ബിസ്ക്കറ്റ് കമ്പനി പ്രവർത്തിക്കുന്നത്. ടെമ്പിൾ ഗേറ്റിലാണ് ഫാക്ടറിയുള്ളത് കേരളത്തിനകത്തും പുറത്തും ശാഖകളുണ്ട്. സംസ്കാരം ഇന്ന് വൈകുന്നേരം 4ന്.