കണ്ണൂർ:അപകടം നടക്കുന്ന സ്ഥലത്ത് കൃത്യമായ രക്ഷാപ്രവർത്തനത്തിനും സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനും പ്രദേശവാസികളെ ഉൾപ്പെടുത്തി ഫയർഫോഴ്സ് പുതിയതായ് സിവിൽ ഡിഫൻസ് വളണ്ടിയേഴ്സിനെ നിയമിക്കുന്നു.ജില്ലയിലെ ഒാരോ അഗ്നിരക്ഷാനിലയത്തിലും 50 പേരെ വീതമാണ് തിരഞ്ഞെടുക്കുന്നത്.കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പ്രളയ ദുരന്തങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പ്രദേശവാസികൾ വഹിച്ച പങ്ക് പരിഗണിച്ചാണ് പുതിയ നീക്കം.
ദുരന്ത നിവാരണത്തിന്റെ ഭാഗമായി സേവനസന്നദ്ധരായവർക്ക് ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകി ദുരന്തനിവാരണം ഏകോപിപ്പിക്കുന്നതിനും ആഘാതം കുറയ്ക്കുന്നതിനും അഗ്നിരക്ഷാ വകുപ്പിൽ ചിട്ടയായ പരിശീലനം നൽകി രൂപീകരിക്കുന്ന സംവിധാനമായിരിക്കും സിവിൽ ഡിഫൻസ് വോളണ്ടിയേഴ്സ്.
2019 ആഗസ്ത് 30 ന് രൂപീകൃതമായ സിവിൽ ഡിഫൻസിന്റെ കീഴിലാണ് വളണ്ടിയർമാരുടെ സേവനം ലഭ്യമാക്കുക.ജില്ലയിൽ അതാത് ജില്ലാ ഫയർ ഒാഫീസർമാരാണ് സിവിൽ ഡിഫൻസിനെ ഏകോപിപ്പിക്കുന്നത്.അതത് ജില്ലാ കളക്ടർമാരായിരിക്കും ജില്ലാതലത്തിൽ സേനയെ നിയന്ത്രിക്കുന്നത്.സന്നദ്ധപ്രവർത്തകർക്ക് സംസ്ഥാന തലത്തിൽ പരിശീലനം നൽകുന്നതിനായി തൃശൂർ ജില്ലയിലെ രാമവർമ്മപുരത്ത് സിവിൽ ഡിഫൻസ് അക്കാഡമിയും പ്രവർത്തിക്കുന്നുണ്ട്.സംസ്ഥാനത്തെ നിലവിലുള്ള 124 ഫയർസ്റ്റേഷനുകളുടെ കീഴിൽ പരിശീലനം നേടിയ 6200 സിവിൽ ഡിഫൻസ് അംഗങ്ങളുടെ സേവനമാണ് പ്രാഥമികഘട്ടത്തിൽ വിഭാവനം ചെയ്യുന്നത്.
പ്രതിഫലമില്ല, സേവനം മാത്രം
നാലം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള ആർക്കും സിവിൽ ഡിഫൻസ് വളണ്ടിയറായി പ്രവർത്തിക്കാം. പ്രതിഫലേച്ഛ കൂടാതെ തികച്ചും സാമൂഹ്യ പ്രതിബദ്ധതയോടെ മാനസികമായും ശാരീരികമായും പ്രവർത്തിക്കാൻ തയ്യാറായവരെയാണ് വിൽ ഡിഫൻസ് വളണ്ടിയർ ആയി നിയമിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രാദേശിക തലത്തിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും പരിശീലന പരിപാടികൾ സംഘടിപ്പിക്കും.പുനരധിവാസ പ്രവർത്തനം ,ബോധവത്ക്കരണ ക്ലാസുകൾ തുടങ്ങിയ സേവനമായിരിക്കും ഇതിലൂടെ ലഭ്യമാക്കുന്നത്.
ഓരോ നിലയത്തിലും 50 പേർ വീതം
സംസ്ഥാനത്ത് 124 ഫയർസ്റ്റേഷൻ
സിവിൽ ഡിഫൻസ് അംഗങ്ങൾ 6200
ലക്ഷ്യങ്ങൾ
ദുരന്തങ്ങളിൽ നിന്ന് പരമാവധി ജീവൻ രക്ഷിക്കുക
സ്വത്തുവകകളുടെ നഷ്ടം കുറയ്ക്കുക
ബോധവത്കരണം നടത്തുക
ജില്ലയിൽ
cds.fire.kerala.gov.in വെബ്സൈറ്റിൽ നിന്നും അപേക്ഷ ഫോറം ലഭിക്കും.
21 ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 26,27,28 തീയതികളിൽ അടുത്തുള്ള ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ പരിശീലനം