കണ്ണൂർ: ആകാശവാണി ശ്രോതാക്കളുടെ ആസ്വാദന വേദിയായ കാഞ്ചീരവത്തിന്റെ ശ്രവണശ്രീ പുരസ്‌കാരത്തിന് എറണാകുളം മാലിപ്പുറം സ്വദേശി സി.കെ.അലക്‌സാൻഡർ, കൊല്ലം ഏരൂർ സ്വദേശിനി ഗീത കരമന എന്നിവർ അർഹരായി. ആർട്ടിസ്റ്റ് നാരായണ ഭട്ടതിരി രൂപകൽപന ചെയ്ത ശ്രവണശ്രീ ശിൽപ്പവും പ്രശസ്തിപത്രവും പൊന്നാടയുമാണ് പുരസ്‌കാരം. മൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ജനുവരി 19ന് പൂജപ്പുരയിലെ ചിത്തിരിരുനാൾ ആഡിറ്റോറിയത്തിൽ വച്ച് പുരസ്‌കാരം നൽകും. ഉച്ചയ്‌ക്ക് മൂന്നിന് കാനായി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ പുരസ്‌കാര നിർണയ കമ്മിറ്റി അംഗം കാഞ്ചിയോട് ജയൻ, പയ്യന്നൂർ വിനീത്കുമാർ, സി.വി.ദയാനന്ദൻ, കെ.വല്ലി, ഇ.വി.ജി.നമ്പ്യാർ എന്നിവർ പങ്കെടുത്തു.