കാസർകോട്: പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും വൃക്കരോഗികളും കാൻസർ ബാധിതരുമായ കാസർകോട്ടെ ഒൻപതുപേർക്ക് സഹായധനം അനുവദിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയുടെ ശുപാർശ പ്രകാരം കോട്ടപ്പുറത്തെ ഗോപി, പനയാലിലെ മുത്തമ്മ, മടിക്കൈയിലെ സജികുമാർ, അടൂരിലെ അപ്പ കുഞ്ഞി, പയ്യന്നൂർ കാങ്കോലിലെ സഖീർ, കള്ളാറിലെ മിഥുൻ കൃഷ്ണ, തളങ്കര അബൂബക്കർ സഫ്‌വാനിന്റെ മകൾ ആയിഷ, പയ്യന്നൂർ കുറ്റൂരിലെ കുഞ്ഞിച്ചിരി, കോടോത്തിലെ പത്മിനി എന്നിവർക്ക് ചികിത്സാ സഹായം അനുവദിച്ചത്.