നീലേശ്വരം: റോഡ് റോളർ മറിഞ്ഞ് റോഡിന്റെ ഒരു ഭാഗം തോട്ടിലേക്ക് തകർന്നു വീണതിനെ തുടർന്ന് മുണ്ടേമ്മാട് ദ്വീപ് ഒറ്റപ്പെടൽ ഭീഷണിയിൽ. നഗരസഭയിലെ 18-ാംവാർഡിൽ പെട്ട ദ്വീപിലെ ഏക റോഡിന്റെ ഒരു ഭാഗമാണ് തോട്ടിലേക്ക് കഴിഞ്ഞദിവസം തകർന്നു വീണത്. റോഡ് റോളറും മറിഞ്ഞെങ്കിലും ഡ്രൈവർ ഭാഗ്യത്തിന് രക്ഷപ്പെട്ടു. ഏതു നിമിഷവും തോട്ടിലേക്ക് മറിഞ്ഞ് വീഴുന്ന അവസ്ഥയിലാണ് ഇതു വഴി വാഹനങ്ങൾ കടന്നുപോകുന്നത്.
ദ്വീപ് നിവാസികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമാണ് ഈ റോഡ്. സ്‌കൂൾ കുട്ടികളെയും കയറ്റി പോകുന്ന വാഹനങ്ങളടക്കം ഈ റോഡിൽ കൂടിയാണ് കടന്നുപോകുന്നത്. ഡ്രൈവറുടെ ശ്രദ്ധയൊന്ന് തെറ്റിയാൽ വൻ അപകടത്തിനായിരിക്കും ഇവിടം സാക്ഷ്യം വഹിക്കുക.

തോട്ടിലേക്ക് ഇടിഞ്ഞുവീണ റോഡിന്റെ ഭിത്തി കെട്ടി യാത്ര സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

മറിഞ്ഞ റോ‌ഡ് റോളർ