കാസർകോട്: ഹോട്ടലിലെ ശുചിമുറിയിൽ മൊബൈൽ കാമറ വെച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലംപാടി എർമാളം ഹൗസിലെ സമീറി(26)നെയാണ് കാസർകോട് എസ് .ഐ: പി നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ പോക്‌സോ നിയമം, ഐ ടി ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. കാസർകോട് പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ ഒരു ഹോട്ടലിലെ സ്ത്രീകളുടെ ശുചിമുറിയിൽ നിന്നാണ് മൊബൈൽ കാമറ ഓൺ ചെയ്ത് വെച്ച നിലയിൽ കണ്ടത്. ഇയാളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ കാമറയിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടെത്തി. ഇത് വിദഗ്ധ പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.