ഇരിട്ടി: പൗരത്വ ഭേദഗതി ബില്ല് ഏകപക്ഷീയമായി നടപ്പിലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും ബില്ലിന്റെ പകർപ്പ് കത്തിച്ച് പ്രതിഷേധ കൂട്ടായ്മയും നടത്തി.പ്രതിഷേധ കൂട്ടായ്മ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്് തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പടിയൂർ ദാമോദരൻ, കെ.വേലായുധൻ, വി.ടി.തോമസ്, ഷിജി നടുപറമ്പിൽ, , അരവിന്ദൻ ആറളം, പി.വി.മോഹനൻ, ഷൈജൻ ജേക്കബ്, പി എ.സലാം, വി.മനോജ് കുമാർ, കെ.സുമേഷ് കുമാർ, റയിസ് കണിയറക്കൽ, എൻ.നാരായണൻ , സി.സി.നസീർ ഹാജി, മൂര്യൻ രവീന്ദ്രൻ, ജോസ് മാടത്തിൽ, പി .സി.പോക്കർ, പി.വി.നാരായണൻ കുട്ടി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.
കണ്ടൽസമരപദയാത്ര ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്യുന്നു
അയ്യപ്പക്ഷേത്ര മഹോത്സവത്തിന് തുടക്കം
ചെറുപുഴ: ചെറുപുഴ ശ്രീ അയ്യപ്പക്ഷേത്ര മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് മണിയറ പെരിങ്ങോട്ടില്ലത്ത് പത്മനാഭൻ നമ്പൂതിരിയുടെ മുഖ്യകാർമിക തത്വത്തിൽ ഉത്സവ കൊടിയേറ്റ് നടന്നു. നൂറുകണക്കിന് ഭക്ത ജനങ്ങളുടെ ശരണംവിളിയോടെ എട്ടുദിവസത്തെ മഹോത്സവത്തിന് തുടക്കമായി.
ഇന്ന്
ചെറുപുഴ ശ്രീ അയ്യപ്പ ക്ഷേത്രം :മഹോത്സവം
അന്നദാനം : ഉച്ചയ്ക്ക് 12ന് .
അക്ഷരശ്ലോക സദസ്്:2.30ന്്. പുളിങ്ങോം ഏരിയ കാഴ്ച്ച പുറപ്പാട്: രാത്രി 7ന്. കോഴിക്കോട് നീലാംബരി ഓർക്കസ്ട്രാ ഗാനമേള: രാത്രി 10ന്