പാപ്പിനിശ്ശേരി:കെ.എസ്.ടി.എ. കണ്ണൂർ ജില്ലാ സമ്മേളനം ഡിസംബർ 14 ,15 തീയതികളിൽ പാപ്പിനിശ്ശേരിയിൽ ഒതുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 15 ഉപജില്ലകളെ പ്രതിനിധീകരിച്ച് 607 പ്ര തിനിധികൾ രണ്ടു ദിവസത്തെ സമ്മേളന പരിപാടികളിൽ പങ്കെടുക്കും. 14 ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കെ.സി. സുധീർ അദ്ധ്യക്ഷത വഹിക്കും. വൈകുന്നേരം 4 30 ന് കീച്ചേരിയിൽ നിന്നും പാപ്പിനിശേരിയിലേക്ക് അധ്യാപക പ്രകടനം നടത്തും. തുടർന്ന് പാപ്പിനിശേരിയിൽ പ്രതിനിധി സമ്മേളനം സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ 15ന് രാവിലെ മുതൽ പ്രതിനിധി സമ്മേളനം തുടരും
സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് വൈകിട്ട് .4 ന് കല്യാശ്ശേരി കെ.വി. മന്ദിരത്തിന് സമീപത്ത് നിന്നും കൊടിമര ജാഥ പാപ്പിനിശേരിയിലേക്ക് പുറപ്പെടും വൈകുന്നേരം 5 ന് വേളാപുരത്ത് നിന്നും വിളംബര ജാഥയും നടക്കും.
പത്രസമ്മേളനത്തിൽ പി.ഗോവിന്ദൻ , വി.പി. മോഹനൻ, സി.സി. വിനോദ് കുമാർ, കെ.സി. സുധീർ, കെ.സി.മഹേഷ്, എ.വി. ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.