കണ്ണൂർ:കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽചലച്ചിത്ര അക്കാഡമി, ഗവേഷണ സ്ഥാപനമായ ഐറിഷിന്റെയും സഹകരണത്തോടെ ഇംഗ്ലീഷ് ,ഹിന്ദി, മലയാളം വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ 17 മുതൽ 19വരെ രാജ്യാന്തര സെമിനാർ സംഘടിപ്പിക്കുന്നു .17 ന് അടൂർഗോപാലകൃഷ്ണൻ സെമിനാർ ഉദ്ഘാടനം ചെയ്യുമെന്ന് കോ ഓർഡിനേറ്റർ ഡോ.ടെസി ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിനിമയും സാഹിത്യവും എന്നതാണ് സെമിനാറിന്റെ വിഷയം. നൂറ്റിമുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും ക്രൊയേഷ്യയിലെ സെ ഗ്രാബ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും ചലചിത്ര നിരൂപകനുമായ പ്രേമേദ്ര മജുംദാർ കേരള ചലച്ചിത്ര അക്കാഡമി മുൻ വൈസ് ചെയർമാൻ പി കെ ജോസഫ് ഫിലിം ക്രിട്ടിക്കും ഡോ ക്യൂമെന്ററി നിർമ്മാതാവുമായ സി .എസ് വെങ്കിടേശ്വരൻ ,പൂനെ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് കോഴ്‌സ് ഡയറക്ടർ ഡോ. ദേവേന്ദ്രനാഥ ശങ്കരനാരായണൻ തുടങ്ങിയവരും പ്രബന്ധങ്ങൾ അവതരിപ്പിക്കും .
പ്രശസ്ത ഗസൽ ഗായകൻ അലോഷിയുടെ ഗസൽ സന്ധ്യയും നടക്കും. എല്ലാ ദിവസങ്ങളിലും ചലച്ചിത്ര അക്കാഡമി യുടെ ടൂറിംഗ് ടാക്കിസ് ചലച്ചിത്ര പ്രദർശനം നടക്കും 19 ന് സമാപന സമ്മേളനം സംസ്ഥാന ചലച്ചിത്ര അക്കാഡമി കോഴിക്കോട് റീജയണൽ ഡയറക്ടർ നവീന സുഭാഷ് ഉദ്ഘാടനം ചെയ്യും. ദീപമോൾ മാത്യു സി സോണിയ , വി.ഫിലോമിന,സുജ മറിയാമ്മ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.