കൂത്തുപറമ്പ്:താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റും നവീകരണത്തിനായി പൊളിച്ചുമാറ്റുന്നു. ആശുപത്രിയിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പോസ്റ്റ്മോർട്ടം റും നവീകരിക്കുന്നത്. കെട്ടിടം പൊളിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണ്. തിങ്കളാഴ്ചയോടെ നടപടികൾ പൂർത്തീകരിച്ച് അടുത്ത ദിവസം തന്നെ കെട്ടിടം പൊളിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

12നിലകളിലുള്ള കെട്ടിടമാണ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയോടനുബന്ധിച്ച് നിർമ്മിക്കുന്നത്.ട്രോമാകെയർ യൂണിറ്റ്, ഐ.സി.യു സൗകര്യങ്ങളോടെ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് പോസ്റ്റ്മോർട്ടം റും സജ്ജീകരിക്കുക. മോർച്ചറി കെട്ടിടം പൊളിക്കുന്നതോടെ കൂത്തുപറമ്പ് മേഖലയിലെ പോസ്റ്റ്മോർട്ടത്തിനായി തലശ്ശേരി,കണ്ണൂർ ഗവ.ആശുപത്രികളെ ആശ്രയിക്കേണ്ടി വരും.