തലശ്ശേരി: മകന്റെ മരണത്തെ തുടർന്ന് മനോവിഷമത്തിലായിരുന്ന മാതാപിതാക്കളെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കൊളശ്ശേരി കാവുംഭാഗം നാമത്ത് വീട്ടിൽ എൻ.വി. ഹരീന്ദ്രൻ (51), ഭാര്യ ഷാഖി (42) എന്നിവരെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഹരീന്ദ്രൻ നേരത്തെ തലശ്ശേരി നഗരസഭ ചെയർമാന്റെ ഡ്രൈവറായിരുന്നു.
2018 മേയ് 19നാണ് ഏകമകനും തലശ്ശേരി ജഗന്നാഥ് ഐ.ടി.സിയിലെ വിദ്യാർത്ഥിയുമായിരുന്ന എം.കെ. ശ്രാവന്ദ് (22) തൂങ്ങിമരിച്ചത്. മാനസിക സമ്മർദ്ദത്തിൽ ഹരീന്ദ്രനും ഷാഖിയും ഏറെനാൾ പുറത്തിറങ്ങിയിരുന്നില്ല. അതിനിടെ ഹരീന്ദ്രന് ഹൃദയശസ്ത്രക്രിയയും നടത്തി. വീണ്ടും ഒരു ശസ്ത്രക്രിയയ്ക്ക് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങളുമുണ്ടായിരുന്നു.