തൃക്കരിപ്പൂർ: തൃക്കരിപ്പൂർ രാമവില്യം കഴകം പാട്ടുൽസവത്തിന്റ പ്രധാന ചടങ്ങുകളിലൊന്നായ
കാവില്യാട്ട് കാവിലേക്കുള്ള എഴുന്നള്ളത്തും കാവിലെ പാട്ടും ആചാരപ്പെരുമയോടെ നടന്നു. ഇന്നലെ രാവിലെ ക്ഷേത്രം സ്ഥാനികരും വിവിധ ഉപ ക്ഷേത്രങ്ങളിലെ ഭാരവാഹികളും വാല്യക്കാരുമടങ്ങുന്ന വലിയൊരു സംഘമാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ
ആരുഡസ്ഥാനമായ കാവില്യാട്ട് കാവിലെത്തിയത്. പാട്ടും അനുബന്ധ ചടങ്ങുകൾക്കും ശേഷം വൈകീട്ടോടെ ക്ഷേത്രത്തിൽ തിരിച്ചെത്തി. ഉത്സവത്തിന്റെ ഭാഗമായി രാത്രി 7 മണി മുതൽ നാട്ടരങ്ങ്, നാടോടി നൃത്തം, സ്വാമി അയ്യപ്പൻ നൃത്താവിഷ്കാരം എന്നിവ അരങ്ങേറി. 17 ന് തേങ്ങയേറ്, കളത്തിലരി എന്നിവയോടെ പാട്ടുത്സവം സമാപിക്കും.