കാഞ്ഞങ്ങാട്: ആധുനിക ഗോഡൗൺ ശൃംഖല ഉണ്ടാക്കുക, നെല്ല് സംഭരണത്തിന്റെ കുടിശ്ശിക ഉടൻ കൊടുത്തുതീർക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കിസാൻ സഭ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ. പ്രദീപൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.എ നായർ അധ്യക്ഷത വഹിച്ചു. അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, ബങ്കളം പി. കുഞ്ഞികൃഷ്ണൻ, എം. അസിനാർ എന്നിവർ സംസാരിച്ചു. ബി.പി അഗ്ഗിത്തായ, വി. കണ്ണൻ, സാവിത്രി കണ്ണോത്ത് എന്നിവർ നേതൃത്വം നൽകി. കെ.പി സഹദേവൻ സ്വാഗതം പറഞ്ഞു.